കോട്ടയം|
VISHNU.NL|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (18:21 IST)
സാമ്പത്തികപ്രതിസ്ന്ധിയേത്തുടര്‍ന്ന് കേരളസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പച്ചതിനെതിരേ
നികുതി നിഷേധ സമരവുമായി രംഗത്തുവന്ന പ്രതിപക്ഷത്തിന് എതിരേ ധനമന്ത്രി കെഎം മാണി. സിപിഎമ്മിന്റെ നികുതിനിഷേധ ആഹ്വാനം രാജ്യദ്രോഹമാണെന്നും ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ പോലും വളരെ കരുതലോടെയാണ് നികുതി നിഷേധാഹ്വാനങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ കൂട്ടിയ അധിക നികുതിയും വെള്ളക്കരവും ബഹിഷ്കരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ആഹ്വാനം ചെയ്തത്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നികുതി നല്‍കില്ലെന്നും പിണറായി പറഞ്ഞിരുന്നു.
ഇതിനെതിരേയാണ് മാണി രംഗത്ത് വന്നിരിക്കുന്നത്. മാര്‍ജിനലായ വര്‍ധനമാത്രമാണ് ഇപ്പോഴുണ്ടായത്. ജനദ്രോഹപരമല്ലെന്നും കെഎം മാണി പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ക്കായി നിയമസഭ വിളിച്ചുകൂട്ടണമെന്ന് നിയമമില്ല. നിയമസഭ വിളിച്ചുചേര്‍ക്കേണ്ട സമയത്ത് അത് ചെയ്യുമെന്നും മാണി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.