ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു

sekhar babu
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (13:48 IST)
sekhar babu
ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയ സൗകര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് മന്ത്രിയാണ് പി കെ ശേഖര്‍ ബാബു. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്‌നേഷ്, ജയസിംഹന്‍ എന്നിവരും ഉണ്ടായിരുന്നു. നിര്‍മാല്യ ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഗണപതിഹോമത്തിലും പങ്കെടുത്തു. അതേസമയം ശബരിമലയില്‍ കേരള പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതല ഏറ്റു. 1375 സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണ് ചുമതലയേറ്റത്. 10 ഡിവൈഎസ്പിമാരും 36 സിഐമാരും 105 എസ്‌ഐമാരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :