അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ജൂലൈ 2024 (15:31 IST)
വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അടിയന്തിര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
ഡോക്ടര്‍മാരും നേഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട് സ്റ്റാലിന്‍ സ്ഥിതിഗതികള്‍ മനസിലാക്കി. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നതായും സ്റ്റാലിന്‍ പറഞ്ഞു.