തിരുവനന്തപുരം|
jibin|
Last Updated:
ശനി, 20 മെയ് 2017 (19:59 IST)
ലൈംഗികാതിക്രമത്തിനിടെ ലിംഗഛേദത്തിനിരയായ കൊല്ലം സ്വദേശിയായ
ഗംഗേശാനന്ദ തീർഥപാദ സ്വാമിയെന്ന ശ്രീഹരിയുടെ പൂര്‍വ്വകാല ജീവിതം നാടകീയത നിറഞ്ഞത്.
സാധാരണക്കാരനായി ജീവിതം ആരംഭിച്ച ഹരിയുടെ ആദ്യസംരഭം കോലഞ്ചേരിയിൽ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു ഹോട്ടലായിരുന്നു. ദൈവ സഹായം എന്നപേരില്‍ തുടങ്ങിയ ഹോട്ടല്‍ മാസങ്ങള്‍ക്കുള്ളില്‍ എട്ടുനിലയില്‍ പൊട്ടി.
ഹോട്ടല്‍ ആരംഭിക്കുന്നതിനായി സുഹൃത്തുക്കളടക്കമുള്ളവരില്‍ നിന്നായി ഹരി പണം കടം വാങ്ങിയിരുന്നു. കടക്കാരുടെ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഒടുവില്‍ നാടുവിട്ടു.
ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ഹരി തിരിച്ചെത്തിയത് സ്വാമിയായിട്ടാണ്. കാവി വസ്ത്രം ധരിച്ച് നടക്കുമ്പോഴും ബുള്ളറ്റ് നിര്‍ബന്ധമായിരുന്നു. കടക്കാരനായി നാടുവിട്ട ഹരി കാവി വസ്‌ത്രവുമണിഞ്ഞ് നാട്ടിലൂടെ ബുള്ളറ്റില്‍ പായാന്‍ തുടങ്ങിയതോടെ
ബുള്ളറ്റ് സ്വാമിയെന്ന പേരും ഇയാള്‍ക്ക് സ്വന്തമായി.
പിന്നീട് കൊല്ലത്തെ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങിയ കാലത്ത് ഗംഗേശാനന്ദ തീര്‍ഥ പാദരെന്ന പേര് സ്വീകരിച്ചു. ഇതിന് ശേഷം ഹൈന്ദവ സംഘടനകളും നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഹൈന്ദവ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ഉന്നതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്‌തതോടെ ഗംഗേശാനന്ദ തീർഥപാദ സ്വാമിയെന്ന ശ്രീഹരി പ്രശസ്‌തനായി.