എന്നും മലയാളക്കരയുടെ കൂടെ; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് സൂര്യയും കാർത്തിയും

Last Modified വ്യാഴം, 15 ഓഗസ്റ്റ് 2019 (15:25 IST)
പ്രളയാനന്തര കേരളത്തെ പടുത്തുയർത്താനുള്ള ശ്രമത്തിലാണ് മലയാളികൾ. സിനിമാതാരങ്ങളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി മുന്‍നിരയിലുണ്ട്.

ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിന് മാത്രമല്ല കര്‍ണ്ണാടകയിലെ ദുരിതക്കയത്തില്‍പ്പെട്ട ആളുകള്‍ക്കും സഹായധനം നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :