മമ്മൂട്ടിക്കും ഫഹദിനും കിട്ടേണ്ടിയിരുന്ന ഭാഗ്യം, തേടിയെത്തിയത് സുരേഷ് ഗോപിയെ!

Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (13:52 IST)
കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ ആയ മുഹമ്മദ് ഹനീഷിന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് സുരേഷ് ഗോപി ബ്രാൻഡ് അംബാസിഡർ ആയത്.

കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാൻഡ് അംബാസഡർ ആകണമെന്ന് ആവശ്യപ്പെട്ടത്.

തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടയിൽ കെ എം ആർ എല്ലിന്‍റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു. കൊച്ചി മെട്രോയിൽ എംജി റോഡ് മുതൽ ആലുവ വരെ സുരേഷ് ഗോപി സഞ്ചരിക്കുകയും ചെയ്തു

ഇ കെ നായനാർ കൊണ്ട് വന്ന ഹോവർ ക്രാഫ്റ്റ് ജലഗതാഗത പദ്ധതിക്ക് തുരങ്കം വച്ചവരുടെ നാടാണ് കേരളമെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ അംബാസിഡർ പദവിയെന്നും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഫഹദിനുമൊക്കെ കീട്ടേണ്ടിയിരുന്ന ഭാഗ്യമാണ് തനിക്ക് കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :