Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

തൃശ്ശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

നിഹാരിക കെ.എസ്| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2025 (16:32 IST)
തൃശൂരിലെ വോട്ടർപട്ടിക വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടർ പട്ടിക ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി പറയും. ഞാൻ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാൻ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചോളൂ’. അതും അല്ലെങ്കിൽ കോടതിയിലെത്തുമ്പോൾ അവിടെ ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ചില വാനരന്മാർ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ അവരെല്ലാം അങ്ങോട്ട് പോകട്ടേ.
കോടതിയും അവർക്ക് മറുപടി നൽകും’ എന്ന് സുരേഷ് ഗോപി പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :