നി​കു​തി വെ​ട്ടി​പ്പ്; സുരേഷ് ഗോപിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു

നി​കു​തി വെ​ട്ടി​പ്പ്; സുരേഷ് ഗോപിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു

 Suresh gopi , tax evasion , BJP MP Suresh Gopi , Crime Branch , FIR , എഫ്‌ഐആര്‍ , ക്രൈംബ്രാഞ്ച് , സു​രേ​ഷ് ഗോ​പി , പുതുച്ചേ​രി​ , വ്യാ​ജ​രേ​ഖ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:13 IST)
പുതുച്ചേ​രി​യി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പുതുച്ചേരിയില്‍ 2010-ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് സുരേഷ് ഗോപി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

വ്യാ​ജ​രേ​ഖ ച​മ​ച്ച് 2014ലാണ് സുരേഷ് ഗോപി ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. താരത്തിന്റെ വാഹനം കേരളത്തിലെ നിരത്തുകളില്‍ നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.

വാഹനവുമായി ബന്ധപ്പെട്ട ഒര്‍ജിനല്‍ ഒര്‍ജിനല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :