കൊച്ചി|
jibin|
Last Modified ശനി, 10 ജനുവരി 2015 (17:54 IST)
സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് ശശി തരൂര്‍ എംപി. ഈ വിഷയത്തെ കിറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഡല്‍ഹി പൊലീസിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്രക്കാര്‍ക്ക് സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍ അത് കേസ് അന്വേഷിക്കുന്ന ഉദ്യേഗസ്തര്‍ക്ക് കൈമാറണമെന്നും ശശി തരൂര്‍ പറഞ്ഞു. ഭാര്യയുടെ മരണത്തെപ്പറ്റി പറയാനുള്ള വിവരങ്ങള്‍
ഗുരുവായൂരില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ബിനാലെ വേദിയിലെത്തിയതായിരുന്നു ശശി തരൂര്‍ എംപി. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍ എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.