സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഏപ്രില്‍ 2025 (17:04 IST)
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ 12 എരുമകളും അഞ്ച് ആടുകളും ചത്തു. ഇതില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൂടു കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഫാന്‍ ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് അതാത് പ്രദേശങ്ങളിലെ താപനില എസ് എം എസിലൂടെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ചിഞ്ചു റാണി നിര്‍ദ്ദേശങ്ങള്‍ നല്‍കി.