വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മെയ് 2024 (11:07 IST)
വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്
54,280 രൂപയായി. അതേസമയം ഗ്രാമിന് 70 രൂപവര്‍ധിച്ച് 6785 രൂപയായി. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കുന്നത്.

ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാര്‍ച്ച് മാസം 29ന് ആണ്. വെള്ളിയാഴ്ച പവന് 54000 കടന്നിരുന്നു. അക്ഷയ തൃതീയ ദിവസം ഒരു പവന്‍ സ്വര്‍ണത്തിനു കൂടിയത് 680 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :