aparna|
Last Modified ബുധന്‍, 14 ഫെബ്രുവരി 2018 (10:56 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം എഡിറ്റർ പല്ലിശ്ശേരിക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി സുജ കാർത്തിക. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ താനും കണ്ടുവെന്ന പല്ലിശ്ശേരിയുടെ പരാമർശനത്തിനെതിരെയാണ് താരം നിയമ നടപടിക്കൊരുങ്ങുന്നത്.
പല്ലിശ്ശേയുടെ അഭ്രലോകം എന്ന ലേഖനത്തിൽ നടി സുജ കാർത്തികയെ ചോദ്യം ചെയ്യണോ? നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സുജ കാർത്തിക കണ്ടു എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ലേഖനത്തിൽ സുജ കാർത്തികയെക്ക്തിരെ ഗുരുതര ആരോപണങ്ങളാണ് പല്ലിശ്ശേരി ഉന്നയിക്കുന്നത്.
പല്ലിശ്ശേരിയുടെ ഈ ആരോപണങ്ങളെ സുജ കാർത്തിക നിയമപരമായി തന്നെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ. പല്ലിശ്ശേരി എഴുതിപ്പിടിച്ച കാര്യങ്ങളുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്നാണ് നടിയോടടുത്ത വൃത്തങ്ങൾ പറയുന്നത്.