മനോവിഷമം; ശ്രീപത്മനാഭസ്വാമി ക്ഷേത്ര സെക്യൂരിറ്റി എസ് ഐ തൂങ്ങിമരിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്ര സെക്യൂരിറ്റി എസ് ഐ തൂങ്ങിമരിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (14:52 IST)
തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സെക്യൂരിറ്റി ചുമതലയുള്ള എസ്.ഐ ശ്യാംകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ശരവണ ജംഗ്ഷന്‍ സാഗരത്തില്‍ വീട്ടിലെ അംഗമാണിദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെയാണു ഇദ്ദേഹത്തെ കല്ലറയിലെ വീട്ടിനോട് ചേര്‍ന്നുള്ള ചായ്പിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മണ്ണന്തലയിലെ വാടക വീട്ടിലാണ് രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഇദ്ദേഹം താമസിച്ചിരുന്നത്. അസുഖം ബാധിച്ചതിലുള്ള മനോവിഷമമാണെന്നും പരസഹായം ഇല്ലാതെ ജീവിക്കാന്‍ വയ്യെന്ന നിലയില്‍ നടുവേദന സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ വിവരിച്ചുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

മികച്ച സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുള്ള ഇദ്ദേഹം ഭാര്യയ്ക്കൊപ്പം കല്ലറയിലെ വീട്ടില്‍ പോയി ഭാര്യയെ തിരികെ മണ്ണന്തലയില്‍ കൊണ്ടുവിട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ട സാധനങ്ങളും ഇദ്ദേഹം വീട്ടില്‍ കരുതിയതായി ബന്ധുക്കള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :