1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sub Inspector found dead

പൊലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Sub Inspector found dead പൊലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ പോലീസ് ക്വര്‍ട്ടേഴ്സില്‍ എസ്.ഐ യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ കെ.വി.സജീവന്‍ എന്ന അമ്പത്തൊന്നുകാരനെയാണ് ഡി.വൈ.എസ്.പി ഓഫീസിനടുത്തുള്ള ക്വര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
തൃച്ചംബരം സ്വദേശിയായ സജീവന്‍ വീട്ടിലായിരുന്നു താമസം എങ്കിലും ഈ ക്വര്‍ട്ടേഴ്സ് പോലീസുകാര്‍ക്ക് വിശ്രമിക്കാനും മറ്റും ഉള്ളതായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായിരുന്നു സജീവന്‍ ഉച്ചയോടെയാണ് ക്വര്‍ട്ടേഴ്സില്‍ കയറിയത്.
 
എന്നാല്‍ ഇയാള്‍ ഏറെനേരമായിട്ടും തിരിച്ചു വരാത്തതില്‍ സംശയം തോന്നിയ പോലീസുകാര്‍ നോക്കിയപ്പോഴാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മെയ് ആറാം തീയതിയാണ് സജീവന്റെ പിതാവ് കെ.മാധവന്‍ മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  
 
About Writer
എ.കെ.ജെ.അയ്യര്‍
അടുത്ത ലേഖനം
സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍