തൃശൂര്‍|
jibin|
Last Modified ശനി, 13 ഫെബ്രുവരി 2016 (08:59 IST)
സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കടകളടച്ചു പ്രതിഷേധിക്കുമെന്നു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
വാണിജ്യ നികുതി നയം തിരുത്തുക, വാണിജ്യ നികുതി കമ്മീഷണറുടെ അന്യായ ഉത്തരവു റദ്ദാക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.