‘സച്ചിൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു, പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്‌ലിയാണ്’- സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തൽ

അവൻ വിരമിച്ചു, ഇല്ലെങ്കിൽ അവനാകുമായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാൻ!

അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (12:20 IST)
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവോ. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സ് വിരമിച്ചതിനാൽ നിലവിൽ ആ സ്ഥാനത്തിന് അർഹൻ കോഹ്ലി ആണെന്ന് സ്റ്റീവോ വ്യക്തമാക്കി.

പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ക്രിക്കറ്റ് ഡോട്ട് എയുവിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റീവോ ഇക്കാര്യം പറയുന്നത്. ഡിവില്ലേഴ്സും കോഹ്ലിയും നിലവില്‍ ഏറെ സാങ്കേതികതികവാര്‍ന്ന കളിക്കാരാണെന്നും ഡിവില്ലേഴ്‌സ് വിരമിച്ചതിനാല്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ്ലിയാണെന്നും സ്റ്റീവോ പറയുന്നു.

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും സ്റ്റീവോ അഭിനന്ദിച്ചു. സ്മിത്തും ഇവര്‍ക്കൊപ്പം നിലവാരമുളള ബാറ്റ്‌സ്മാനാണെങ്കിലും ഒരു വര്‍ഷത്തെ വിലക്ക് കോഹ്ലിയെ പ്രീമിയം ബാറ്റ്സ്മാന്‍ ആക്കിയെന്നും സ്റ്റീവ് വോ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യം ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ കോഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി കോഹ്ലി ഇതോടെ മാറി. ഏകദിനത്തിലും ക്‌ഹോലിയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :