1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. State wide talook level adalath to start from tomorrow

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം, അദാലത്തുകൾക്ക് നാളെ തുടക്കം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Pinarayi Vijayan
താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകള്‍ 9 ന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബര്‍ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകള്‍ ജനുവരി 13 വരെ നീണ്ടുനില്‍ക്കും. 
 
അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജില്‍  തിങ്കളാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
അടുത്ത ലേഖനം
ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ല, അവസരം തന്നാൽ നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് മമത