ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് മധുപാല്‍ രാജിവെച്ചു

കോഴിക്കോട്| JOYS JOY| Last Modified ശനി, 11 ജൂലൈ 2015 (13:45 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംവിധായകന്‍ മധുപാല്‍
രാജി വെച്ചു. ഫേസ്‌ബുക്കിലൂടെയാണ് മധുപാല്‍ ഇക്കാര്യം അറിയിച്ചത്. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാലാണ് സമിതിയില്‍ നിന്ന് പിന്മാറുന്നതെന്ന് മധുപാല്‍ വ്യക്തമാക്കി.

ഇക്കാര്യം വെള്ളിയാഴ്ച രാത്രി തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രേഖാമൂലം അറിയിച്ചുവെന്നും മധുപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മധുപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

2014ലെ ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍, അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ . ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ പ്രസ്തുത സമിതിയില്‍ നിന്നും ഞാന്‍ പിന്മാറുന്നു. ഇതൊരറിയിപ്പായി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൊതുജനസമക്ഷം അവതരിപ്പിക്കുന്നു - മധുപാല്‍

പ്രദീപ് ചൊക്ലിയുടെ പേടിത്തൊണ്ടന്‍, ബാബു നാരായണന്റെ ടു നൂറ വിത്ത് ലൗ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കാനായി സമിതിയുടെ മുന്‍പാകെ വരുന്ന മധുപാല്‍ അഭിനയിച്ച ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :