Aiswarya|
Last Updated:
ചൊവ്വ, 7 മാര്‍ച്ച് 2017 (10:53 IST)
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഈ തവണ എസ്എസ്എല്‍സിക്ക് 4,55, 906 പേരും പ്ലസ്ടുവിന് 4,42, 434 പേരുമാണ് പരീക്ഷ എഴുതുന്നത്. നാളെ ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 27നാണ് അവസാനിക്കുക.
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 2,588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതുന്നുണ്ട്. ഹയര്‍സെക്കന്ററിക്ക് 2,050 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിട്ടുള്ളത്. സംസ്ഥാനത്ത് 2,030, ഗള്‍ഫ് മേഖലയില്‍ എട്ട്, മാഹി മൂന്ന്, ലക്ഷദ്വീപ് ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തയ്യാറാക്കിയത്.
പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.