അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി
- കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ
- കഴിഞ്ഞ സീസണിൽ സഞ്ജു വൈകാരികമായി തളർന്നുപോയി, സീസൺ പകുതിയിൽ തന്നെ ടീം വിടണമെന്ന് ആവശ്യപ്പെട്ടു: വെളിപ്പെടുത്തി റോയൽസ് ഉടമ
- എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി
- ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്
SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്
SSLC Exam 2026: മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. നവംബര്‍ 30 നു മുന്‍പ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവന് സെക്രട്ടറി അറിയിച്ചു.
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതല്‍ 26 വരെ പത്ത് രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.
2026 മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും.