ശ്രീനിവാസനും കെഎസ്ഇബിയും തമ്മില്‍ കരാര്‍; ഇനി ശ്രീനിയുടെ പുതിയ മുഖം

സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടിന്റെ മുകളില്‍ വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിയ്ക്ക് വിതരണം ചെയ്യുകയാണ് ശ്രീനിയുടെ അടുത്ത ലക്ഷ്യം.

priyanka| Last Modified വെള്ളി, 15 ജൂലൈ 2016 (10:52 IST)
നടന്‍, തിരക്കഥാകൃത്ത്, കൃഷിക്കാരന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്തശേഷം ഇനി കെഎസ്ഇബിയുമായി ചേര്‍ന്ന് പുതിയ പദ്ധതിയൊരുക്കുകയാണ് ശ്രീനിവാസന്‍. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടിന്റെ മുകളില്‍ വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിയ്ക്ക് വിതരണം ചെയ്യുകയാണ് ശ്രീനിയുടെ അടുത്ത ലക്ഷ്യം.

വീട്ടിലേക്കാവശ്യമുള്ള വൈദ്യുതി കവിഞ്ഞ് ബാക്കി വരുന്നത് വൈദ്യുതി ബോര്‍ഡിന് നല്‍കും. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡുമായി ശ്രീനിവാസന്‍ കരാറില്‍ ഒപ്പിട്ടു. ഒരു ദിവസം ശരാശരി 40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി.

സോളാറിന്റെ ഗുണങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുക എന്നതാണ് ശ്രീനിയുടെ ലക്ഷ്യം. വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നതിനുള്ള ആശയം ഉയര്‍ന്നു വന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :