ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കേണ്ടത് ക്ഷേത്രത്തില്‍: കോടിയേരി ബാലകൃഷ്ണന്‍

ക്ഷേത്രത്തില്‍ തന്നെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തേണ്ടത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

കോഴിക്കോട്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (11:50 IST)
ക്ഷേത്രത്തില്‍ തന്നെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തേണ്ടത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്‍റെ നൂറാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സംഗമത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ക്ഷേത്രത്തില്‍ നടത്തേണ്ട ആചാരത്തെ വര്‍ഗീയ വത്കരിക്കാനാണ് ആര്‍.എസ്.എസ് തെരുവില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളെ കൃഷ്ണ വേഷം കെട്ടി തെരുവില്‍ നടത്തുന്ന കോലാഹലകല്ല വേണ്ടതെന്നും ഇത് ക്ഷേത്രങ്ങളിലാണ് ആഘോഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്ക് രാസ്ത്രീയത്തിന് അതീതമായി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാമെന്നും പറഞ്ഞ അദ്ദേഹം തെരുവില്‍ അഷ്ടമിരോഹിണി സംഘടിപ്പിച്ച് ആര്‍.എസ്.എസ് സമൂഹത്ത്ല് വര്‍ഗീയ വിഷം കുത്തിവയ്ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :