വരാപ്പുഴ കസ്‌റ്റഡി മരണം; സസ്പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ തിരിച്ചെടുത്തു

വരാപ്പുഴ കസ്‌റ്റഡി മരണം; സസ്പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ തിരിച്ചെടുത്തു

Rijisha M.| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (11:52 IST)
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ കൊലപാതക്തതില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്.

പുനർനിയമനം ഇന്റലിജന്‍സ് വിഭാഗത്തിലാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം, വകുപ്പ് തല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് 14നാണ് എ വി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

എ വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിനിരയായ ശ്രീജിത്ത് ആശുപത്രിയിലാണ് മരിച്ചത്. കേസില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) ഉദ്യോഗസ്ഥര്‍ പി.പി. സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, എം.എസ്. സുമേഷ് എന്നിവരാണ് മുഖ്യപ്രതികള്‍. കേസിലെ ഒമ്പത് പ്രതികൾക്കും കോടതി ജാമ്യം അനുവിദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :