പ്രളയമുണ്ടാക്കിയ നഷ്ടം വാർഷിക പദ്ധതി തുകയേക്കാൾ വലുതെന്ന് മുഖ്യമന്ത്രി

പ്രളയമുണ്ടാക്കിയ നഷ്ടം വാർഷിക പദ്ധതി തുകയേക്കാൾ വലുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| Rijisha M.| Last Updated: വ്യാഴം, 30 ഓഗസ്റ്റ് 2018 (10:12 IST)
പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെയാണ് സമ്മേളനം. പ്രളയത്തിൽ അകപ്പെട്ടവരെ സഹായിച്ചവർക്ക് സഭ നന്ദി അറിയിച്ചു. മഴക്കെടുതി, പ്രളയ ദുരന്തം തുടങ്ങിയവയെക്കുറി ച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം തന്നെ സംസാരിച്ചു.

പ്രളയമുണ്ടാക്കിയ നഷ്ടം വാർഷിക പദ്ധതി തുകയെക്കാൾ വലുതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചു സഭ പ്രമേയം പാസാക്കും. പുനര്‍നിര്‍മാണം സംബന്ധിച്ചു വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള ചര്‍ച്ച നടക്കുക. പിണറായി സർക്കാറിന്റെ പ്രസ്‌ഥാവനകളോട് യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങൾ സഭയിൽ ഉയരും.

അതേസമയം, അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്ന് മനുഷ്യനിര്‍മിത പ്രളയമാണ് ഉണ്ടാക്കിയതെന്ന വിമര്‍ശനം പ്രതിപക്ഷം മുന്നോട്ടു വയ്ക്കും. പ്രളയ മുന്നറിയിപ്പുകള്‍ വൈകിയെന്ന വിമര്‍ശനവും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ പ്രകൃതി ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ എംഎല്‍എമാരും പ്രളയത്തെക്കുറിച്ച് സംസാരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :