സഹതടവുകാരും ജയിൽ ജീവനക്കാരും കൊലപ്പുള്ളിയെ പോലെ കാണുന്നു: ജയിൽ മാറ്റണമെന്ന് ഗോവിന്ദച്ചാമി

തമിഴ്നാട്ടിലേക്കോ കർണാടകയിലേക്കോ മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം

aparna| Last Updated: തിങ്കള്‍, 5 ഫെബ്രുവരി 2018 (11:54 IST)
സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ മാറ്റിക്കിട്ടാൻ അപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകൾ. ജയിൽ ജീവനക്കാരും സഹതടവുകാരും തന്നെ കൊലപ്പുള്ളിയെന്ന നിലയിലാണ് കാണുന്നതെന്നും അതിനാൽ മറ്റൊരു ജയിലിലേക്ക് മാറണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം.

ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഗോവിന്ദച്ചാമിയുള്ളത്. ഇവിടെ നിന്നും തമിഴ്നാട്ടിലെയോ കർണാടകയിലേയോ ജയിലിലേക്ക് മാറ്റണമെന്നതാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :