Last Updated:
ബുധന്‍, 19 ജൂണ്‍ 2019 (08:05 IST)
കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ലിബിയയിലുള്ള ഭർത്താവ് സജീവ് ബുധനാഴ്ച രാത്രിയെ നാട്ടിലെത്തു. ഇതിനാലാണ് സംസ്ക്കാരം മാറ്റിയത്. ശനിയാഴ്‌ചയായിരുന്നു വള്ളിക്കുന്നം സ്റ്റേഷനിലെ വനിതാ സിവിൽ ഓഫീസർ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്.
ഭർത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാൽ സംസ്ക്കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എംബസിയിൽ നിന്ന് നിയമാനുമതി ലഭിക്കാൻ വൈകിയതാണ് സജീവിന്റെ യാത്ര നീളാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്ക് പോയത്.
ആലുവ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ അജാസാണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലാണ് കൊന്നതെന്ന് അജാസ് മൊഴി നൽകി. സൗമ്യയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.