പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചു: സോളാർ പീഡന കേസ് സിബിഐയ്ക്ക് വിട്ട് സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 24 ജനുവരി 2021 (15:58 IST)
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയ സോളാർ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് സർക്കാർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, അടൂർ പ്രകാശ് ഹൈബി ഈഡൻ, ബിജെപിയിലേയ്ക്ക് ചുവടുമാറ്റിയ എ‌ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ ലൈംഗിക പീഡന കേസാണ് സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തത്. കേസ് ഏറ്റെടുക്കണമെന്ന സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിനയയ്ക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :