സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:54 IST)
തിരുവനന്തപുരം : സർക്കാരിനും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ സാമൂഹിക മാധ്യമങ്ങളിൽ പരാമർശം നടത്തിയതിന് ജി.എസ്.ടി വകുപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൽപ്റ ടി.പി. എസ് വിംഗ് ജി.എസ്.ടി ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ എം.ഡി.രമേശ്, ആലുവ ഡെപ്യൂട്ടി കമ്മീഷണർ (വിജിലൻസ്) ഓഫീസിലെ ക്ലറിക്കൽ അറ്റൻഡർ എം.എ.അഷ്റഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അഷ്റഫ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്. ഫേസ്ബുക്കിൽ ഒരു പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെ കമന്റ് ചെയ്തതിനാണ് രമേശിനെ സസ്പെൻഡ് ചെയ്തത്.
രമേശ് അതിനീചവും അഭ്യുമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. മാണിക്കം എന്ന പേരിൽ ഫേസ് ബുക്കിൽ ധനമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്നും പോസ്റ്റുകൾ പങ്കു വച്ചതിനുമാണ് അഷ്റഫിനെതിരെ നടപടി.