തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 27 നവംബര്‍ 2015 (14:03 IST)
സർക്കാർ ശമ്പളം പറ്റുന്ന എല്ലാവരുടേയും നിയമനം പിഎസ്സി വഴിയാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സമത്വ മുന്നേറ്റ യാത്രയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
സർക്കാർ ശമ്പളം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലേയും നിയമനം പി എസ് സി വഴിയാക്കണം. എസ്.എൻ.ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കാൻ എസ്എൻഡിപി ഒരുക്കമാണ്. മറ്റ് സമുദായ സംഘടനകൾ ഇതിന് തയ്യാറാണോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു.
സമത്വ മുന്നേറ്റ യാത്രയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡ്ന്റ് എം സ്വരാജിനെയും രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. എസ്.എൻ.ട്രസ്റ്റില്‍ താന്‍ 5000 കോടിയുടെ അഴിമതി കാട്ടിയെന്നു പറയുന്ന വിഎസിന് കണക്കറിയില്ല്. സമത്വമുന്നേറ്റ യാത്ര തടയാന്‍ ഡി വൈ എഫ് ഐക്ക് ധൈര്യം ഉണ്ടോയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ചോദിച്ചു.