തിരുവനന്തപുരം|
Rijisha M.|
Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (13:14 IST)
പൊലീസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്നും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ ശബരീനാഥ് എം എൽ എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കേസ് ക്രൈം ബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് വരികയാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പോലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ പൊലീസ് ഡ്രൈവറെകൊണ്ടു വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോർട്ട് സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.