എസ്.ഐ ക്ക് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര| എ ജെ കെ അയ്യർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (17:45 IST)
നെയ്യാറ്റിൻകര: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനം തടയാനെത്തിയ പോലീസ് എസ്.ഐ യെ മർദ്ദിച്ച കേസിൽ ധനുവച്ചപുറത്തെ ഐ.എച്.ആർ.ഡി കോളേജിലെ രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും എസ്.എഫ്.ഐ പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കോളേജിന് മുന്നിലാണ് സംഭവം ഉണ്ടായത്.

കോളേജിലെ മൂന്നാം വര്ഷം ബി.കോം വിദ്യാർത്ഥി പാപ്പനംകോട് സ്വദേശി ഗൗതം ഹർഷ് (23), ബി.എസ്.സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ ആറാലുംമൂട് സ്വദേശി ആകാശ് (23) എന്നിവരാണ് പോലീസ് പിടിയിലായത്.

ധനുവച്ചപുരത്തെ വി.ടി.എം എൻ.എസ്എസ് കോളേജിലെ ചില വിദ്യാർത്ഥികൾ റോഡിലൂടെ നടന്നുപോയപ്പോൾ ഐ.എച്.ആർ..ഡി കോളേജിനുള്ളിൽ നിന്ന് കല്ലേറുണ്ടായി. പുറത്തുള്ളവർ തിരിച്ചും കല്ലേറ് നടത്തി.

വിവരം അറിഞ്ഞെത്തിയ പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ യെയാണ് കോളേജ് ഗേറ്റിനു സമീപം പ്രവർത്തകർ തടയുകയും കൈയേറ്റം ചെയുകയും ചെയ്തത്. പ്രതികൾ ഉടൻ കോളേജിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പ്രതിയെ രാത്രിയോടെ പിടികൂടി. അറസ്റ്റിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :