കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

Kerala TFR decline,UNFPA report on Kerala fertility,Kerala middle class population decline,Educated families low birth rate Kerala,Kerala fertility rate falling,കേരളത്തിലെ ജനന നിരക്ക് കുറയുന്നു UNFPA റിപ്പോർട്ട് കേരള ജനസംഖ്യ,വിദ്യാഭ്യാസമുള്ള മധ്യവർഗ്
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (19:32 IST)
കേരളം, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിലെ മധ്യവര്‍ഗത്തിന് പ്രത്യുല്പാദനത്തില്‍ താല്പര്യം കുറവാണെന്ന് യുഎന്‍എഫ്ഫിഎ റിപ്പോര്‍ട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം കേരളത്തിലെ പ്രസവനിരക്ക് 1.8ല്‍ നിന്നും 1.5 ആയി കുറഞ്ഞിരുന്നു. ജനസംഖ്യ റിപ്ലേയ്‌സ്‌മെന്റ് നിരക്ക് 2.1 ആണെന്നിരിക്കെ വളരെ കുറഞ്ഞ പ്രസവ നിരക്കാണ് കേരളത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടിഎഫ്ആര്‍ നിരക്ക് 1.9 ആയി താഴ്ന്നു. വിദ്യാസമ്പന്നരായ മധ്യവര്‍ഗ സ്ത്രീകള്‍ക്കിടയില്‍ പ്രസവം വൈകിപ്പിക്കുന്നതോ ഒഴിവാക്കുന്നതോ ആയ പ്രവണത വര്‍ധിച്ചതാണ് ടിആര്‍എഫ് കുറയുന്നതിന് കാരണമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയില്‍ 2025ല്‍ ജനസംഖ്യ 146 കോടിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1970ല്‍ ഒരു സ്ത്രീക്ക് അഞ്ച് കുട്ടികള്‍ എന്ന നിലയിലായിരുന്ന ഫെര്‍ട്ടിലിറ്റി റേറ്റ് നിലവില്‍ രണ്ടാണ്. ഒരു സ്ത്രീക്ക് രണ്ട് കുട്ടികള്‍ എന്നതാണ് ആരോഗ്യകരമായ കണക്കായി കരുതപ്പെടുന്നത്. എന്നാല്‍ ഈ നിരക്കിലും കുറയുന്നത് ഭാവിയില്‍ ജപ്പാനിലേത് പോലെയുള്ള പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ടാക്കുന്നതാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഭാവിയില്‍ ജനന നിരക്ക് ഇനിയും താഴാന്‍ ഇടവന്നേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :