ശാശ്വതീകാനന്ദയുടെ മരണം: ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം| Last Updated: ശനി, 10 ഒക്‌ടോബര്‍ 2015 (14:40 IST)
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി.ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവും ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാറിന്റെ പ്രതികരണം.


ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ബിജു ആരുടെ ചട്ടുകമാണെന്ന് മനസ്സിലായി. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും സിബിഐ അന്വേഷണത്തിന് തങ്ങള്‍ തന്നെ കത്ത് നല്‍കുമെന്നും തുഷാര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :