ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ, അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ ആർഐ‌പി എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌?

ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ, അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ ആർഐ‌പി എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌?

Rijisha M.| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:54 IST)
പ്രശസ്‌ത വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ വിയോഗത്തിൽ ആർഐ‌പി മാത്രം രേഖപ്പെടുത്തിയവർക്കെതിരെ സംഗീതഞ്ജന്‍ ഷഹബാസ് അമന്‍. 'എത്ര നേരമെടുത്ത്‌ എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ്‌ വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക്‌ വായിച്ച്‌‌ തന്നിട്ടുള്ളത്‌! ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ! അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌ ?'- ഷഹബാസ് അമൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

ഒരാൾക്ക്‌ വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോൾ- അതും അയാൾക്ക്‌ വേണ്ടി ഇനി ഒരു പോസ്റ്റ്കാർഡ്‌ പോലും അയക്കാനില്ല എന്നിരിക്കെ- അർബൻ ഡിക്ഷ്ണറിയിൽ നിന്നും(ഇനി വല്യ ചരിത്ര കഥകളിൽ നിന്നായാലും വേണ്ടില്ല) Rest in peace ന്റെ ചുരുക്കെഴുത്തായ RIP എടുത്ത്‌ പ്രയോഗിക്കുന്ന, തീരെ നേരമില്ലാത്ത, ഒട്ടും വകതിരിവില്ലാത്തവരെക്കുറിച്ച്‌ എന്താണു പറയുക?! അതിനി ആരായാലും ശരി.അവരുടെ മേഖല ഏതായാലും ശരി,ഒന്നുകിൽ അവർ പക്കാ നോൺസെൻസ്‌! അല്ലെങ്കിൽ എന്തിലേക്കും എളുപ്പ വഴി അന്വേഷിക്കുന്നവർ! രണ്ടായാലും ശരി അസഹ്യമാണത്‌! അങ്ങനെയുള്ള യാത്രാമൊഴി പോലെ ആത്മാർത്ഥതയില്ലാത്തതായി മറ്റെന്തുണ്ട്‌ നിങ്ങൾ കണ്ടിട്ട്‌? ഒന്നുകിൽ മൗനം പാലിക്കാം..അല്ലെങ്കിൽ വാക്കുകളില്ലാതിരിക്കാം.പക്ഷേ 'റിപ്പ്‌' മാത്രം സഹിക്കാനാവുന്നില്ല! ഓക്കെ.കല്ലിന്മേൽ സ്ഥലമില്ലാത്തതോണ്ടാവാം ശ്മശാനത്തിൽ ചുരുക്കെഴുത്ത് ‌!.ഹൃദയത്തിലുമില്ലെന്നോ ?
സങ്കടം തന്നെ!
എത്ര നേരമെടുത്ത്‌ എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ്‌ വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക്‌ വായിച്ച്‌‌ തന്നിട്ടുള്ളത്‌! ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ! അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌ ?

പ്രിയ ബാലൂ! നിങ്ങളുടെ പേരെടുത്ത്‌ പറഞ്ഞ്‌ ആളുകളെ ദ്വേഷിക്കേണ്ടി വന്നതിൽ ക്ഷമിക്കണേ ...
നിറയേ സ്നേഹം...എന്നെന്നേക്കും ❤️ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :