കല്യാണി പ്രിയദര്‍ശന്‍ വന്നില്ല, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫിന്റെ നായികയാകാന്‍ മംമ്ത മോഹന്‍ദാസ്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (08:43 IST)

12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയാകാന്‍ മംമ്ത മോഹന്‍ദാസ്.സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥതുടരുന്നു എന്ന ചിത്രത്തില്‍ ആസിഫും മംമ്തയും ഒന്നിച്ചഭിനയിച്ചിരുന്നു.

നേരത്തേ കല്യാണി പ്രിയദര്‍ശനെയാണ് ആസിഫിന്റെ നായികയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. ഡേറ്റ് പ്രശ്‌നം ഉള്ളതിനാല്‍ സിനിമയില്‍ നിന്നും കല്യാണി പിന്മാറി. അതിനുശേഷമാണ് മംമ്ത മോഹന്‍ദാസ് ആസിഫ് അലി ചിത്രത്തില്‍ എത്തിയത്.ഗൗരി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.ചിത്രീകരണം ജനുവരി 23 ന് മാളയില്‍ ആരംഭിക്കും.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :