മുത്തങ്ങ വന്യജീവി സങ്കേതത്തില്‍നിന്ന് ഏഴുപേരടങ്ങുന്ന വേട്ടസംഘം അറസ്റ്റില്‍

വയനാട് വന്യജീവിസങ്കേതത്തില്‍ നിന്നും ഏഴുപേരടങ്ങുന്ന വേട്ടസംഘത്തെ വനംവകുപ്പ് പിടികൂടി.

wayanadu, muthanga, police, arrest വയനാട്, മുത്തങ്ങ, പൊലീസ്, അറസ്റ്റ്
വയനാട്| സജിത്ത്| Last Modified വ്യാഴം, 28 ജൂലൈ 2016 (07:32 IST)
വയനാട് വന്യജീവിസങ്കേതത്തില്‍ നിന്നും ഏഴുപേരടങ്ങുന്ന വേട്ടസംഘത്തെ വനംവകുപ്പ് പിടികൂടി. റെയ്ഞ്ചില്‍പ്പെട്ട നൂല്‍പ്പുഴ, തോട്ടാമൂല എന്നീ ഭാഗങ്ങളില്‍ നിന്നാണ് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകര്‍ ഇവരെ പിടികൂടിയത്.

ഇവര്‍ താമസിച്ചിരുന്ന നൂല്‍പ്പുഴയ്ക്കടുത്ത റിസോര്‍ട്ടില്‍ നിന്ന് ഒരു തിരതോക്കും ആറു വെടിയുണ്ടകളും പിടിച്ചെടുത്തു. തോക്ക് കണ്ടെടുത്ത സാഹചര്യത്തില്‍ ബത്തേരി പൊലീസ് റിസോര്‍ട്ടിലെത്തി അന്വേഷണം നടത്തി. വേട്ടസംഘത്തെ ചോദ്യം ചെയ്തുവരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :