1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Set back to BJP in Thiruvananthapuram

തിരുവനന്തപുരത്ത് ബിജെപിക്ക് ഉണ്ടായിരുന്ന ഏക പഞ്ചായത്ത് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എല്‍ഡിഎഫ്

അഴിമതിയെ തുടര്‍ന്നാണ് ഷിബുലാലിനെതിരെ അവിശ്വാസം കൊണ്ടുവന്നത്

K Surendran
തിരുവനന്തപുരത്ത് ബിജെപിക്ക് ഉണ്ടായിരുന്ന ഏക പഞ്ചായത്ത് ഭരണം നഷ്ടമായി. കരവാരം ഗ്രാമപഞ്ചായത്ത് ഭരണമാണ് അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് നഷ്ടമായത്. പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. 
 
അഴിമതിയെ തുടര്‍ന്നാണ് ഷിബുലാലിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിക്കെതിരെ നിലകൊണ്ടു. 
 
18 വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫിനും ബിജെപിക്കും ഏഴുവീതം അംഗങ്ങളുണ്ട്. യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസത്തിനെ പിന്തുണച്ചു.
അടുത്ത ലേഖനം
അത്യാവശ്യമല്ലെങ്കില്‍ ചെന്നൈ, ബെംഗളൂരു യാത്രകള്‍ ഒഴിവാക്കാം; കനത്ത മഴയില്‍ മുങ്ങി നഗരങ്ങള്‍