വടക്കോട്ട് മഴയുണ്ട്; ന്യൂനമർദ്ദം സ്വാധീനം ചെലുത്തുന്നു
Kerala Weather
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദമുള്ളതിനാൽ സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ ലഭിക്കുന്നു. മധ്യ കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ ഛത്തീസ്ഗഢിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുന്നു. അടുത്ത 12 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും തുടർന്നുള്ള 12 മണിക്കൂറിൽ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായി മാറാൻ സാധ്യത.
വടക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട്ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45-55 കി.മീ. വേഗതയിലും, ചില അവസരങ്ങളിൽ 65 കി.മീ. വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
