അതിതീവ്ര ന്യൂനമർദ്ദം; മഴയ്ക്ക് സാധ്യത, ചൂട് കുറയുമോ?
Kerala Weather
അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ. ഇന്ന് രാത്രിയും സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ ലഭിച്ചേക്കും.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, സമീപ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതി തീവ്ര ന്യൂനമർദ്ദം (Deep Depression) തുടരുന്നു. മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
