തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (15:46 IST)
സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കായി തെരുവുനായ്ക്കളെ വളര്‍ത്തണമെന്ന നിർദേശവുമായി എഡിജിപി എസ് അനന്തകൃഷ്ണൻ. സെക്രട്ടേറിയറ്റിനു ചില തീവ്രവാദസംഘടനകളുടെ ഭീഷണിയുണ്ടെന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നാടന്‍ പട്ടികളെ സെക്രട്ടേറിയറ്റില്‍ വളര്‍ത്താം എന്ന നിര്‍ദേശം എഡിജിപി മുന്നോട്ടുവച്ചത്.
സെക്രട്ടേറിയറ്റിനു സമീപത്ത അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിക്കുക. തുടര്‍ന്ന് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കുകയും ചെയ്യുന്ന പദ്ധതിയാണു എഡിജിപി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതർ വിചാരിച്ചിരിച്ചിട്ടുപോലും പട്ടി പിടിത്തത്തില്‍ പരിശീലനം ലഭിച്ചവരെ കിട്ടാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ ഈ നിര്‍ദേശം എങ്ങനെ നടപ്പിലാക്കുമെന്നറിയാതെ വട്ടംകറങ്ങുകയാണ് ഉദ്യോഗസ്ഥർ.