നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (13:23 IST)
സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തുന്ന നില്‍പ്പ്‌ സമരം ഒത്തുതീര്‍പ്പാക്കണമെന്ന്‌ രഹസ്യാന്വേഷണ വിഭാഗം. നില്‍പ്പ്‌ സമരം കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ മാവോയിസ്‌റ്റ് ആക്രമണങ്ങള്‍ക്ക്‌ കാരണമാകുമെന്ന് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കി.

സംസ്‌ഥാനത്ത്‌ അടുത്തിടെ വര്‍ധിച്ചുവരുന്ന മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പത്താം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ അട്ടപ്പാടിയിലും വയനാട്ടിലും സായുധ പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വനമേഖലയുള്ള ജില്ലകളില്‍ ആദിവാസി ഭൂമി കൈയേറി നിര്‍മ്മിച്ച റിസോര്‍ട്ടുകളും ഹോട്ടലുകളും ആക്രമിക്കപ്പെട്ടേക്കും‌. അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി ഭൂമി പ്രശ്‌നങ്ങളും അക്രമണത്തിന്‌ കാരണമാകും. ആദിവാസി ഭൂമി കൈയേറിയ റിസോര്‍ട്ടുകള്‍ക്ക്‌ പുറമെ ക്വാറികളും ആക്രമിക്കപ്പെടുമെന്ന്‌ ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :