ദേശീയ സ്‌കൂള്‍ ഗെയിംസിന് കേരളം വേദിയാകില്ല

   ദേശീയ സ്‌കൂള്‍ ഗെയിംസ് , കേന്ദ്രം , കായികമേള , മഹാരാഷ്ട്ര
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (13:35 IST)
ദേശീയ സ്‌കൂള്‍ ഗെയിംസിന് കേരളം വേദിയാകില്ല. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാമുണ്ടായിരിക്കുന്നത്. ഇക്കാര്യം കേരളം കേന്ദ്രത്തെ അറിയിക്കും. ഗെയിംസ് ഏറ്റെടുത്ത് നടക്കാനാകുമോയെന്ന് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്.

എസ്എസ്എല്‍സി പരീക്ഷയും നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ഗെയിംസ് ഏറ്റെടുത്ത് നടക്കാനാകില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സ്‌കൂള്‍ ഗെയിംസ് ഏറ്റെടുക്കുന്നത് പ്രായോഗികമല്ല എന്ന് വിലയിരുത്തിയാണ് മന്ത്രിസഭയുടെ തീരുമാനം.

നടക്കേണ്ടിയിരുന്നത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികമേളകള്‍ നടത്താനുള്ള വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാവുകയായിരുന്നു. ഇതിനെതിരെ കായിക മന്ത്രാലയം രംഗത്തെത്തിയതോടെ മഹാരാഷ്ട്ര ഗെയിംസ് നടത്തിപ്പില്‍ നിന്ന് പിന്‍മാറുകയും കേരളം നടത്തിപ്പ് ഏറ്റെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :