തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 10 ഡിസംബര്‍ 2017 (14:09 IST)
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ അവഗണിച്ചതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ ഹരീഷ് പേരടിയും ജോയി മാത്യൂവുമെല്ലാം സുരഭിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ ഇതാ എഴുത്തുകാരി ശാരദക്കുട്ടിയും നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയിൽ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തിൽ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാൻ ആ വേദിയിൽ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു എന്ന് പറഞ്ഞാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവര്‍ രംഗത്തെത്തിയിരിക്കുന്നത്.