1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് ഇറച്ചിക്കടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു

Trivandrum
തിരുവനന്തപുരത്ത് ഇറച്ചിക്കടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ശ്രീകാര്യത്തെ ഇറച്ചിക്കടയിലാണ് സംഭവം. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തുള്ള ഇറച്ചിസ്റ്റാളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കത്തിലായതാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി