തിരുവനന്തപുരം|
aparna shaji|
Last Updated:
ബുധന്‍, 23 മാര്‍ച്ച് 2016 (10:51 IST)
മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദ സ്വാമി സന്തോഷ് മാധവന് സർക്കാർ തിരികെ നൽകിയത് വിവാദമാകുന്നു. പെൺകുട്ടിളെ നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി സന്തോഷ് മാധവന് മിച്ച ഭൂമി ധാനം ചെയ്തത് ജനവിരുദ്ധമായ തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊടും കുറ്റവാളിയായ സന്തോഷ് മാധവന് ഭൂമി തിരികെ നൽകിയ ഉമ്മൻചാണ്ടി, കേരളത്തിലെ സ്ത്രീകളേയും കുട്ടികളേയും ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്നും വി എസ് പറഞ്ഞു.
ജയിലില്‍ കിടന്നുകൊണ്ട് തന്റെ മകനെതിരെ വ്യാജമായ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് ഇപ്പോള്‍ സന്തോഷ് മാധവന് ഇത്രയും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും വി എസ് ആരോപിച്ചു. നിയമവിരുദ്ധമായ ഈ തീരുമാനം റദ്ദാക്കണമെന്നും വി എസ് പറഞ്ഞു. ഭരണത്തിന്റെ അവസാനനാളുകളിൽ ഒരു കടുംവെട്ട് മന്തിസഭയ്ക്ക് മാത്രമേ ജനവിരുദ്ധമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളുവെന്ന് വി എസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ പറവൂർ, പുത്തൻവേലിക്കര, തൃശ്ശൂരിലെ മാള എന്നിവടങ്ങളിലായി ഏറ്റെടുത്ത 118 ഏക്കർ ഭൂമിയാണ്സന്തോഷ് മാധന്റെ കമ്പനിയായ ആർ എം ഇ ഇസഡിന് സർക്കാർ തിരിച്ചു നൽകിയത്. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആർ എം ഇ ഇസഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ രണ്ടാം തിയതി, അതായത് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിന്റെ മുമ്പുള്ള ദിവസം ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിലാണ് അട്ടിമറി നടന്നിരിക്കുന്നത്.
മിച്ച ഭൂമി നല്‍കിയ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഭൂമി അനുവദിക്കാൻ തീരുമാനിച്ചതിൽ നിഗൂഡതയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.