aparna shaji|
Last Modified ഞായര്‍, 3 ജൂലൈ 2016 (12:33 IST)
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലും വിവദങ്ങൾ പൊട്ടിമുളച്ചിരുന്നു. ഗണേഷ് കുമാറിന് പിന്തുണ അറിയിച്ച് മോഹൻലാൽ പ്രചരണത്തിന് എത്തിയതിനെതുടർന്ന് നടൻ സലിംകുമാർ അമ്മയിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് വിവാദങ്ങൾ നിരവധിയായിരുന്നു.
അത്തരമൊരു രാജി അമ്മയ്ക്ക് കിട്ടിയിട്ടില്ലെന്ന് ഗണേഷ് കുമാർ വിമർശിച്ചപ്പോൾ രാജി നൽകേണ്ടത് മമ്മൂട്ടിയ്ക്കാണെന്നും അദ്ദേഹത്തിന് അത് നൽകിയിട്ടുണ്ടെന്നും
സലിം കുമാർ പ്രതികരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും ഇതുവരെ നടന്നിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സലിംകുമാറിന്റെ രാജിയോട് മമ്മൂട്ടി പ്രതികരിക്കുന്നത്. സലിം കുമാര്‍ തനിക്ക് രാജി കത്ത് നല്‍കിയിട്ടില്ലെന്നും ഒരു വാട്സപ് സന്ദേശമാത്രമാണ് അയച്ചതെന്നും പറയുന്നു. അമ്മ സംഘടനയിലെ അംഗം രാജി വയ്ക്കേണ്ടത് അങ്ങനെയല്ല. അതുക്കൊണ്ടാണ് നടപടിയ്ക്കൊന്നും മുതിരാത്തതെന്നും മമ്മൂട്ടി പറയുന്നു. മീറ്റിങ്ങില്‍ എത്താനാവില്ലെന്ന് മണിയന്‍പിള്ള രാജുവിനെ വിളിച്ചു പറഞ്ഞുവെന്നും മമ്മൂട്ടി വ്യക്തമാക്കി.