നിയമസഭയിലേക്കില്ല, ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല ദര്‍ശനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Rahul Mamkootathil will not get palakkad seat, Congress Suspended Rahul Mamkootathil, Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ക
Rahul Mamkootathil
രേണുക വേണു| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (10:39 IST)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. സമ്മേളനത്തിന്റെ ആദ്യദിനം മാത്രം സഭയിലെത്തിയ രാഹുല്‍ പിന്നീട് സുപ്രധാന ചര്‍ച്ചകളടക്കം നടന്ന രണ്ട് ദിവസങ്ങളിലും പങ്കെടുത്തില്ല.

ശബരിമല ദര്‍ശനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാഹുല്‍ ശബരിമലയിലെത്തിയത്. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു.

അന്തരിച്ച നേതാക്കള്‍ക്കു ചരമോപചാരം അര്‍പ്പിക്കുന്ന ദിവസം രാഹുല്‍ നിയമസഭയില്‍ എത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സഭയില്‍ പ്രത്യേക ബ്ലോക്കായാണ് രാഹുല്‍ ഇരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഹുല്‍ സഭയിലേക്ക് എത്തിയതുമില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :