1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമല മേല്‍ശാന്തി നിയമനം റദ്ദാകില്ല; ഹര്‍ജി തള്ളി

Sabarimala
ശബരിമല മേല്‍ശാന്തി നിയമനം റദ്ദാകില്ല. മേല്‍ശാന്തി നിയമനം ഹൈക്കോടതിയാണ് ശരിവെച്ചത്. നിയമനത്തില്‍ ഇടപെടേണ്ട കാരണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്ന് കോടതി പറഞ്ഞു.
 
ദേവസ്വം ബോര്‍ഡ് ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുക്കിയ മഴ മുന്നറിയിപ്പ്: അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു