അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തി നിരോധനാജ്ഞ ലംഘിച്ചു, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി; എന്തുവന്നാലും പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ

അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തി നിരോധനാജ്ഞ ലംഘിച്ചു, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി; എന്തുവന്നാലും പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ

Rijisha M.| Last Updated: വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:15 IST)
നിലക്കലില്‍ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി. നാൽപ്പതിലധികം പേർ ചേർന്ന് പ്രതിഷെധവുമായി രംഗത്തെത്തുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്.

അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്. ശേഷം അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. അതേസമയം, സംഘ ര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

എന്നാൽ, പമ്പയിലും സന്നിധാനത്തുമൊക്കെ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഇന്നും നാളെയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, ക്രിമിനല്‍ സംഘങ്ങളെ പുറത്തുനിന്നിറക്കി ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ആര്‍ എസ് എസ്സിന്‍റേതെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :