ശബരിമലയിലേക്ക് കുട്ടികളേയും കൊണ്ടുപോകുന്നവര്‍ ശ്രദ്ധിക്കുക; പമ്പയില്‍ നിന്ന് ബാന്‍ഡ് വാങ്ങണം

തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ ഈ ബാന്‍ഡ് വഴി കഴിയും

Sabarimala
രേണുക വേണു| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (12:37 IST)
Sabarimala

ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് പൊലീസിന്റെ പ്രത്യേക കരുതല്‍. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കൈയില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് വിടുന്നത്. പമ്പയില്‍ നിന്നുതന്നെ ഈ ബാന്‍ഡ് കുട്ടികളെ ധരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ ഈ ബാന്‍ഡ് വഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും.

മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇക്കാര്യം മുതിര്‍ന്നവര്‍ കുട്ടികലെ പറഞ്ഞു മനസിലാക്കിപ്പിക്കണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :